Society Today
Breaking News

ഹൈദരാബാദ്: ജൂണ്‍ 22 മുതല്‍ 26 വരെ ന്യൂഡല്‍ഹിയിലെ തല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യന്‍ തായ്‌ക്വോണ്ടോ
പ്രീമിയര്‍ ലീഗിനുള്ള ടീമുകളെ പ്രഖ്യാപിച്ചു. ആകെയുള്ള എട്ട് ടീമുകളില്‍ നാലിന്റെയും ഉടമകള്‍ വനിതകളാണെന്ന പ്രത്യേകതയുംതായ്‌ക്വോണ്ടോ പ്രീമിയര്‍ ലീഗിനുണ്ട്. പ്രീമിയര്‍ ലീഗിന്റെ മൂന്നാമത്തെ സ്ഥാപക ഡയറക്ടര്‍മാരില്‍ ഒരാളായ നവനീത ബച്ചു ഇന്ത്യയിലെ ആദ്യത്തെ വനിതാ തായ്‌ക്വോണ്ടോ പരിശീലക കൂടിയാണ്. 2013ലെ മിസ് ഏഷ്യാ പസഫിക് വേള്‍ഡ് സൃഷ്ടി റാണ (ഹരിയാന ഹണ്ടേഴ്‌സ്), വജ്രവ്യാപാരിയായ രുചിത മിത്തല്‍ (മഹാരാഷ്ട്ര അവഞ്ചേഴ്‌സ്), ഹോസ്പിറ്റാലിറ്റി സംരംഭകയായ ശില്‍പ പട്ടേല്‍ (ബെംഗളൂരു നിന്‍ജാസ്), ഇഷ പട്ടേല്‍ (ചെന്നൈ സ്‌്രൈടക്കേഴ്‌സ്) എന്നിവരാണ് വനിതകളായ ഫ്രാഞ്ചൈസി ഉടമകള്‍. ഗ്ലോബല്‍ സ്‌പോര്‍ട്‌സിന്റെ ഉടമ ശ്യാം പട്ടേല്‍ (ഡല്‍ഹി വാരിയേഴ്‌സ്), ഐമാര്‍ക്ക് ഡെവലപ്പേഴ്‌സ് ചെയര്‍മാന്‍ അല്ലു വെങ്കട്ട് റെഡ്ഡി (ഹൈദരാബാദ് ഗ്ലൈഡേഴ്‌സ്), വിജയ് കുമാര്‍ ബന്‍സാലി (ഗുജറാത്ത് തണ്ടേഴ്‌സ്), 2006 മിസ്റ്റര്‍ ഇന്ത്യ ജേതാവ് ബിജിത് ഗൊഗോയ് (അസം ഹീറോസ്) എന്നിവരാണ് മറ്റു ടീം ഉടമകള്‍.

 പുരുഷ ലീഗിന് ശേഷം ഖത്തറിലെ ദോഹയില്‍ ഒരു അന്താരാഷ്ട്ര ലീഗ് നടത്തുമെന്ന് ഹൈദാരാബാദില്‍ നടന്ന ഗ്രീറ്റ് ആന്‍ഡ് മീറ്റ് ചടങ്ങില്‍ ലീഗ് സ്ഥാപക ഡയറക്ടര്‍മാരയ ഡോ. വെങ്കിട്ട കെ ഗഞ്ചം, ദുവ്വുരി ഗണേഷ് എന്നിവര്‍ അറിയിച്ചു. അതിനുശേഷം, വനിതകള്‍ക്കായും തുടര്‍ന്ന് കുട്ടികള്‍ക്കും ലീഗ് സംഘടിപ്പിക്കും. ഇത്  വര്‍ഷം മുഴുവന്‍ നീളുന്ന ഇന്ത്യയിലെ ആദ്യത്തെ ലീഗായി മാറുമെന്നും അദ്ദേഹം പറഞ്ഞു.  ഇതാദ്യമായി ടീം ഫോര്‍മാറ്റിലായിരിക്കും തായ്‌ക്വോണ്ടോ മത്സരങ്ങള്‍ അരങ്ങേറുക. ഓരോ ടീമിലും അഞ്ച് താരങ്ങളാണ് ഉണ്ടാവുക. മത്സര വേഗവും ആവേശവും നിലനിര്‍ത്താന്‍ 58.167.9 കിഗ്രാം വിഭാഗത്തിലേക്കായി മത്സരങ്ങള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ കൊറിയയില്‍ നിന്ന് ഉത്ഭവിച്ച തായ്‌ക്വോണ്ടോ, കിക്കിങും പഞ്ചിങും ഉള്‍പ്പെടുന്ന ഒരു ആയോധന കലയാണ്. 200 രാജ്യങ്ങളിലായി 20 ദശലക്ഷത്തിലധികം അത്‌ലറ്റുകള്‍ ഒളിമ്പിക് കായിക ഇനം കൂടിയായ തായ്‌ക്വോണ്ടോ പരിശീലിക്കുന്നുണ്ട്.
 

Top